Nation Transport Strike has been started
ദേശീയ മോട്ടോർ വാഹന പണിമുടക്ക് പൂർണ്ണം. കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന ഭേദഗതിക്കെതിരെയുള്ള മോട്ടോർ വ്യവസായ സംരക്ഷണ സമിതി കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത പണിമുടക്കാണ് ഇത്. ചൊവ്വാഴ്ച അർദ്ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങള്‍, എന്നിവയടക്കം വാഹനപണിമുടക്കില്‍ പങ്കെടുക്കുന്നത് ജനങ്ങളെ വലക്കുന്നുണ്ട് .കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ കൂടി സമരം പ്രഖ്യാപിച്ചതോടെ സ്ഥിതി വഷളായി.
#TransportStrike